Sunday, 24 November 2013

നി൪മ്മാല്യം

 കുടിയേറ്റത്തിന്റെ ആരംഭകാലം മുതല്‍ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ കണ്ണൂര് ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.




ചരിത്രം

ചെമ്പേരിയുടെ സർവതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന   ബ. കുരിയാക്കോസ്  കുടുക്കച്ചിറയച്ചന്റെ പരിശ്രമം മൂലം 1950-ല്‍ ചെമ്പേരിയില്‍ ഒരു എലീമെന്‍റ്റി സ്കൂള്‍ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരന്‍ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ്മാസ്റ്റെർ. അതെ വര്‍ഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങ്ങി. തുടര്‍ന്ന് ശ്രി. റ്റി. എന്‍. ചന്തുക്കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ല്‍ ആദ്യ ബാച്ച് വിദ്യാർത്ഥികൾ തളിപ്പറമ്പില്‍ ഇ.എസ്.എല്‍.സി. പബ്ലിക് പരീക്ഷയെഴുതി. 1957 ജൂണ്‍ മൂന്നിനാണ്‍ ചെമ്പേരിയില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജര്‍. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേല്‍ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണ് ആദ്യ ബാച്ച് വിദ്യാര്‍തികൾ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. 1967-ല്‍ തലശ്ശേരി രൂപതാ കോർപ്പറേറ്റ്  രൂപീക്രുതമായതോടെ നിര്‍മ്മല ഹൈസ്കൂളും കോര്‍പ്പറേറ്റില്‍ ചെര്‍ന്നു. എക്കാലവും പഠനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താന്‍ നിര്‍മ്മല ഹൈസ്കൂളിനു ‍സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോണ്‍ മണ്ണനാല്‍, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോര്‍ജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാന്‍സിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ര്‍മാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1998-ല്‍ മാനേജരായിരുന്ന റവ. ഫാ. ജോണ്‍ കല്ലുംകലിന്റെ പരിശ്രമഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.

മാനേജർ
വെരി. റവ. ഫാ. ജോസഫ്‌ കരിനാട്ട് 

പ്രധാന അദ്ധ്യാപകന്‍
സേവ്യർ കെ.എ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :








  • റവ. ഫാ. ജോണ്‍ മണ്ണനാല്
  • ശ്രീ. ഒ. സ്കറിയ
  • ശ്രീമതി അന്നക്കുട്ടി ജേക്കബ്
  • റവ. ഫാ. തോമസ് മാമ്പുഴ
  • ശ്രീ. റ്റി.ഡി. തോമസ്
  • ശ്രീ. ജോര്‍ജ് മാത്യു
  • ശ്രീ.അബ്റാഹം കെ.ജെ
  • ശ്രീ. ഫ്രാന്‍സിസ് റ്റി.വി.
  • ശ്രീ. ജോസഫ് കെ.എ
  • ശ്രീ. എം. ഐ. ജോസ്
  • ശ്രീ. പി.റ്റി. ബേബി
  • ശ്രീ. മാത്യു തെള്ളിയില്‍
  • ശ്രീ. പി.ഡി. മാനുവല്‍
  • ശ്രീ. ജോണ്‍സണ്‍ മാത്യു


  • പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം

    1 comment:

    1. i am proud about my school.. all the best wishes for your new blog..

      ReplyDelete